ഏഷ്യാ-പസഫിക് ലോക മാനസികാരോഗ്യ ദിനാചരണം
1459842
Wednesday, October 9, 2024 5:45 AM IST
കോട്ടയം: വേള്‍ഡ് ഫെഡറേഷന് ഓഫ് മെന്റല്‍ ഹെല്‍ത്ത് (ഡബ്ല്യുഎഫ്എംഎച്ച്) ഏഷ്യാ പസഫിക് ലോക മാനസികാരോഗ്യ ദിനാചരണം നാളെ രാവിലെ 10 മുതല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഐഎംഎ കേരളയുടെ സഹകരണത്തോടെ നടക്കും.
കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗമാണ് ആതിഥേയത്വം വഹിക്കുന്നത്. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാനപ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷതവഹിക്കും. ഡബ്ല്യുഎഫ്എംഎച്ച് വൈസ്പ്രസിഡന്റ് ഡോ. റോയ് കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ഐഎംഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ജോസ് കോക്കാട്ട്, ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. പി.ജി. സജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. സ്മിത രാമദാസ്, ഡോ. ടി.ആര്. രാധ, ഡോ. എ.ടി. സുലേഖ, ഇ.സി. ശാന്തമ്മ എന്നിവര്‍ പ്രസംഗിക്കും.
മാനസികാരോഗ്യരംഗത്തെ ലോകനേതാക്കളായ ഡോ. ടി. അകിയാമ (ജപ്പാന്), ഡോ. ഗബ്രിയേല്‍ ഇവ്ബിജാരോ (ലണ്ടന്‍), ഡോ. നോര്‍മന്‍ സാര്‍ട്ടോറിയസ് (ഡബ്ല്യുഎച്ച്ഒ-ജനീവ), ഡോ. ദനുത വാസെര്മാന് (സ്വീഡന്) എന്നിവര്‍ ഓണ്‍ലൈനായി സംബന്ധിക്കും.
തുടര്‍ന്ന് തൊഴില്‍സ്ഥലത്ത് മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രഫസര്‍ ഓഫ് കമ്യൂണിറ്റി മെഡിസിന് ഡോ. സൈരു ഫിലിപ്പ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്, കോട്ടയം ഐഎംഎ പ്രസിഡന്റ് ഡോ. ഗണേഷ് കുമാര്‍, സിന്ധു ഗോപാലകൃഷ്ണന്, കെജിഎംസിടിഎ പ്രസിഡന്റ് ഡോ. കെ.എം. ബിന്ദു, സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം വി.ആര്. മനോജ്, കെഎംപിജിഎ പ്രസിഡന്റ് ഡോ. അപര്‍ണ നായര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു നാഷണല്‍ അലയന്‍സ് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഇന്ത്യയുമായി സഹകരിച്ചു പരിചരിക്കുന്നവരും കുടുംബാംഗങ്ങളുമായി സെമിനാര്‍ നടക്കും. ഡോ. പി.ജി. സജി, ഡോ. സ്യൂ ആന്‍ സക്കറിയ, ഡോ. അനുപ ലൂക്കോസ്, ഡോ. സന്ദീപ് അലക്സ്, ജോമോന് കെ. ജോര്‍ജ്, കെ.പി. ഏലിയാമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു മാനസികാരോഗ്യ പ്രദര്‍ശനം.
മാനസികാരോഗ്യരംഗത്ത് മികച്ച സര്‍ക്കാരിതര സംഘടനയ്ക്കുള്ള ഡബ്ല്യുഎഫ്എംഎച്ച് ഏഷ്യാ പസഫിക് അവാര്‍ഡ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് സമ്മാനിക്കും. പ്രശസ്തിപത്രവും മെമന്റോയും 25,000 രൂപയും അടങ്ങുന്ന അവാര്‍ഡ് ജസ്റ്റീസ് സിറിയക് ജോസഫ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ഡബ്ല്യുഎഫ്എംഎച്ച് വൈസ് പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, ഐഎംഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ജോസ് കോക്കാട്ട്, ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. പി.ജി. സജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. സ്മിത രാമദാസ് എന്നിവര്‍ പങ്കെടുത്തു.