ജനറൽ ആശുപത്രിയിൽ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്രവർത്തനക്ഷമമായി
1458520
Thursday, October 3, 2024 1:55 AM IST
കാഞ്ഞിരപ്പള്ളി: മാലിന്യ മുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തുമ്പൂർമൂഴി കമ്പോസ്റ്റ് പ്രവർത്തനക്ഷമമായി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിർവഹിച്ചു.
ദ്രവമാലിന്യ സംസ്കരണത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഖരമാലിന്യ സംസ്കരണത്തിൽ ആധുനിക നിലവാരത്തിലുള്ള ഇൻസിനറേറ്ററും ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി കമ്പോസ്റ്റും പ്രവർത്തനക്ഷമമായതോടെ എല്ലാത്തരത്തിലുള്ള മാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള സംവിധാനം ജനറൽ ആശുപത്രിയിൽ സജ്ജമായതായി അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് 3.50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം. ജോൺ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്, ഹരിതകേരളം ആർപി രഞ്ജിത്ത്, പിആർഒ ടോവിന തുടങ്ങിയവർ പ്രസംഗിച്ചു.