"കണ്ടു നില്‍ക്കാതെ കരം പിടിച്ചവര്‍’ എംജി സര്‍വകലാശാലയുടെ പാഠപുസ്തകം
1452259
Tuesday, September 10, 2024 7:23 AM IST
ചങ്ങനാശേരി: രാജ്യാന്തര ശ്രദ്ധ നേടിയ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികള്‍ ഇനി എംജി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ആകും. കണ്ടു നില്‍ക്കാതെ കരം പിടിച്ചവര്‍ (Holding Hands in Peril Kerala Model) എന്ന പസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് എഫ്വൈയുജിപിയില് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍വകലാശാല പാഠ്യപദ്ധതി കമ്മിറ്റി തീരുമാനിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രതിദിന ഇടപെടലുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ മഹാമാരികളുടെ ചരിത്രം, കോവിഡ് പ്രതിരോധം കേരളത്തില്‍, കോവിഡും കേരള പോലീസും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നു.
കങ്ങഴ ഗ്രാമപ ഞ്ചായത്ത് മുന്‍ പ്രസിഡന്റും സര്‍ക്കാര്‍ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ സി.കെ. ജോസഫ് രചിച്ച ഈ പുസ്തകം ഡോ.ജി. മധുകുമാര്‍, അഡ്വ. ജേക്കബ് തോമസ് എന്നിവരാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.