ആർട്ടിഫിഷൽ ഇന്റലിജന്‍സ് വരാൻപോകുന്ന കാലഘട്ടത്തിന്റെ ഭാവി നിർണയിക്കും
1417240
Thursday, April 18, 2024 11:33 PM IST
പെരുവന്താനം: ആർട്ടിഫിഷൽ ഇന്റലിജന്‍സ് വരാൻപോകുന്ന കാലഘട്ടത്തിന്റെ ഭാവി നിർണയിക്കുമെന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ഇലഞ്ഞിപ്പുറം. പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂള്‍ വിദ്യാർഥികൾക്കായി നടത്തിയ ഏകദിന എഐ, ഫുള്‍സ്റ്റാക്ക്, സൈബർ സെക്യൂരിറ്റി, ഏവിയേഷൻ, കൊമേഴ്സ്, ഹോട്ടല്‍ മാനേജ്മന്റ്, പ്രഫഷണൽ, ഫാഷന്‍ ടെക്നോളജി കോഴ്സുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ ബെന്നി തോമസ്, ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സി.എം.എ. സന്തോഷ് കുമാർ, കോളജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ജിനു തോമസ്, ജയാ വിജയൻ, ഷിജിമോൾ തോമസ്, അക്ഷയ് മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.