ഗ്രീന്‍ ഓഡിറ്റ്: കോളജുകൾക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്കാൻ ടൈസ്
1339648
Sunday, October 1, 2023 6:23 AM IST
പാമ്പാടി: ഗ്രീന്‍ ഓഡിറ്റ് നടത്തി കോളജുകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സ്ഥാപനമായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ്. അംഗീകാര പ്രഖ്യാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ടൈസ് പ്രസിഡന്റ് ഡോ.കെ. ഏബ്രഹാം സാമുവല്‍ അധ്യക്ഷത വഹിച്ചു.
കേരള കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ജി.എസ്. ഗിരീഷ് കുമാര്‍, പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ.എം.ഇ. കുര്യാക്കോസ്, മഹാത്മാഗാന്ധി സര്‍വകലാശാല പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ.പി. തോമസ്, ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എന്‍. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പ്രഭാഷണം നടത്തി.