നെ​ടും​കു​ന്നം ഫെ​ാറോ​നാ​പ​ള്ളി​യി​ല്‍ അ​റ​നി​റ​യ്ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വും ജോ​ണ്‍ നാ​മ​ധാ​രി സം​ഗ​മം ഇ​ന്ന്
Sunday, November 27, 2022 4:36 AM IST
നെ​ടും​കു​ന്നം: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ പു​ഴു​ക്കു​നേ​ര്‍ച്ച​യ്ക്കു​ള്ള അ​റ​നി​റ​യ്ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വും ജോ​ണ്‍ നാ​മ​ധാ​രീ​സം​ഗ​മം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.30ന് ​ഫാ. വ​ര്‍ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍, 7.30ന് ​ഫാ. ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, പ​ത്തി​ന് ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഫാ. ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ട് എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. 3.30നു​ള്ള വി​ശു​ദ്ധ​കു​ര്‍ബാ​ന​യെ​ത്തു​ട​ര്‍ന്ന് ജോ​ണ്‍ നാ​മ​ധാ​രീ സം​ഗ​മം ന​ട​ക്കും. 5.30ന് ​ക​റു​ക​ച്ചാ​ല്‍ അ​ല്‍ഫോ​ന്‍സാ ചാ​പ്പ​ലി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍. തു​ട​ര്‍ന്ന് അ​റ​നി​റ​യ്ക്ക​ല്‍ പ്ര​ദ​ക്ഷി​ണം.

നാ​ളെ 5.30ന് ​കാ​വു​ന്ന​ട കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 29ന് ​പ്ര​ധാ​ന തി​രു​നാ​ളും വൈ​കു​ന്നേ​രം ആ​റി​ന് പു​ഴു​ക്കു​നേ​ര്‍ച്ച​യും ന​ട​ക്കും.