കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ ഇന്ന് സമാപിക്കും
1490753
Sunday, December 29, 2024 5:25 AM IST
ആലപ്പുഴ: പത്തു ദിവസമായി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടന്ന ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ -2024ന് ഇന്നു സമാപനം. സമാപന സമ്മേളനം ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കരപ്പുറം സ്വാഗതസംഘം ചെയര്‍മാനുമായ വി ജി മോഹനന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ എന്‍. എസ്. ശിവപ്രസാദ്, പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, മുതിര്‍ന്ന കര്‍ഷകരായ പാപ്പച്ചന് കൊച്ചുപറമ്പില്‍ മദനന് തോട്ടത്തുശ്ശേരി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ കെ. വി. ദയാല്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സവിനയന്‍, ഒളിമ്പ്യന്‍ മനോജ് ലാല്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് അവാര്‍ഡ് ജേതാവ് ഡോ. എസ്. ജയശ്രീ എന്നിവരെ ചടങ്ങില്‍ ആദരിക്കും.വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടക്കും.
പ്രധാന വേദിയില്‍ സെമിനാര്‍ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധനവ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ എന്ന വിഷയത്തില്‍ കായംകുളം കെവികെ സബ്ജറ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ജിസി ജോര്‍ജ്, ഡോ. ജിഷ എ. പ്രഭ എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, ആലപ്പുഴ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മായ എന്‍ ഗോപാലകൃഷ്ണന്, സുജ ഈപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം പെയിന്റിംഗ് മത്സരവും മാലിന്യമുക്ത ചേര്‍ത്തല ആരോഗ്യ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ വികസന സെമിനാറും നടന്നു.
ഇന്നു രാവിലെ ഒന്‍പതു മുതല്‍ തെങ്ങുകയറ്റ മത്സരവും ഓല മെടയല്‍ മത്സരവും നടക്കും. 10.30ന് കുട്ടിക്കര്‍ഷക സംഗമവും അനുഭവം പങ്കുവയ്ക്കലും പ്രധാന വേദിയില്‍ നടക്കും.
സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം അഡ്വ. ജലജ ചന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ അര്ജുന് അശോക് മുട്ടാര്‍, കുമാരി പാര്‍വതി .എസ്, അനശ്രീ, അയനശ്രീ എന്നിവര്‍ അനുഭവങ്ങള്പങ്കുവയ്ക്കും.