പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ: മേല്പാടത്ത് കുടിവെള്ളക്ഷാമം
1491536
Wednesday, January 1, 2025 5:00 AM IST
ഹരിപ്പാട്: വീയപുരം പഞ്ചായത്ത് 3,4,5 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന മേല്പാടത്ത് പൈപ്പ് പൊട്ടല്‍ നിത്യസംഭവമായി മാറുന്നു. ഇതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വീയപുരം മാന്നാര്‍ റോഡില്‍ മേല്പാടത്ത് കറുകയില്‍ കലുങ്കിലാണ് പൈപ്പ് പൊട്ടിയത്. ഒരാഴ്ച പിന്നിടാറായിട്ടും കുടിവെള്ളം പാഴാകുന്നതല്ലാതെ പൈപ്പ് നന്നാക്കിയിട്ടില്ല. ഇതോടെ പ്രദേശത്ത് കുടിവെള്ളം ഇല്ലാതായി.
എടത്വ വാട്ടര്‍ അഥോറിറ്റിയുടെ പരിധിയിലാണ് ഈ സംഭവം. റോഡ് പുതിയതായതിനാല്‍ പ്രത്യേക അനുമതിവേണം. ഈ അനുമതി പ്രാദേശിക പൊതുമരാമത്ത് വകുപ്പിനു സംസ്ഥാനത്തെ പൊതുമ രാമത്ത് അനുമതികൊടുക്കുന്ന മുറയ്ക്കെ പൈപ്പ് പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഈ കാലതാമസം ഗതാഗതം സുഗമമാക്കുന്നതിനും അതുപോലെ കുടിവെള്ളം ലഭിക്കുന്നതിനും കാലതാമസം വരുത്തുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പായിപ്പാട് ജലസംഭരണിയില്‍ നിന്നാണ് മേല്പാടത്തും കുടിവെള്ളം എത്തിയിരുന്നത്. ആറ് ആഴംകൂട്ടലിന്റെ ഭാഗമായി തുരുത്തേല്‍ ആറിന് കുറുകെ ഇട്ടിരുന്ന പൈപ്പില്കൂടിയാണ് മേല്പാടത്തേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ആറിന് ആഴംകൂട്ടലിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ചായിരുന്നു ആഴംകൂട്ടല്‍.
ഇതോടെ ഈ പൈപ്പ് പൊട്ടിയിരുന്നു. പിന്നീട് 5-ാം വാര്‍ഡ് മെംബര്‍ ജിറ്റു കുര്യന് സൗജന്യമായി രണ്ടു സെന്റ് വസ്തു പഞ്ചായത്തിന് നല്‍കിയിരുന്നു. ഇവിടെ മിനി കുടിവെള്ളപദ്ധതി നടപ്പാക്കിയായിരുന്നു.