തണ്ണീര്‍മുക്കം തിരുരക്ത പള്ളിയില്‍ തിരുനാള്‍
1491543
Wednesday, January 1, 2025 5:06 AM IST
ചേര്‍ത്തല: തണ്ണീര്‍മുക്കം തിരുരക്ത പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ ദര്‍ശനത്തിരുനാള്‍ രണ്ടിന് കൊടിയേറും. ഇന്നു വൈകുന്നേരം അഞ്ചിന് വര്ഷാരംഭപ്രാര്ഥന. രണ്ടിന് രാവിലെ ഏഴിന് പാട്ടുകുര്‍ബാന, വചനസന്ദശം, നൊവേന, ലദീഞ്ഞ്-ഫാ. ജോസഫ് ഡി പ്ലാക്കല്‍. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം 4.30നു പൊതുആരാധന. അഞ്ചിനു ദിവ്യകാരുണ്യസന്ദേശം-ഫാ. അഗസ്റ്റിന് കല്ലേലില്‍. ദിവ്യകാരുണ്യപ്രദക്ഷിണം, കൊടിയേറ്റം.
മുട്ടം ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വ്യാകുലമാതാ തിരുസന്നിധി വെഞ്ചരിപ്പ്. മൂന്നിനു രാവിലെ 6.30നു ലൈത്തോരന്മാരുടെ വാഴ്ച, പാട്ടുകുര്‍ബാന, വചനസന്ദേശം-ഫാ. ജസ്റ്റിന് കൈപ്രംപാടന്‍. തുടര്‍ന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്.
വൈകുന്നേരം അഞ്ചിനു പ്രസുദേന്തിവാഴ്ച, നൊവേന, ലദീഞ്ഞ്-ഫാ. പോള്‍ ആത്തപ്പിള്ളി. വൈകുന്നേരം 6.30നു പൊതുസമ്മേളനം. ഫാ. പോള്‍ ആത്തപ്പിള്ളി ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സുരേഷ് റോക്കി മല്പാന് അധ്യക്ഷത വഹിക്കും. ജോസുകുട്ടി വാലേക്കളം റിപ്പോര്‍ട്ട് അവതരിപ്പിക്കും.
തോമസ് വെളീപ്പറമ്പില്‍ സ്വാഗതവും ജോസ് മണ്ണാമ്പത്ത് നന്ദിയും പറയും. ചടങ്ങില്‍ ജൂബിലി ദമ്പതികളെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. നാലിനു വേസ്പരദിനം. രാവിലെ ഏഴിനു പാട്ടുകുര്‍ബാന-ഫാ. വിപിന്‍ കുരിശുതറ സിഎംഐ. വൈകുന്നേരം അഞ്ചിനു ദീപക്കാഴ്ച. തുടര്‍ന്ന് രൂപം വെഞ്ചരിപ്പ്, വേസ്പര-ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം.
സന്ദേശം-ഫാ. സണ്ണി കളപ്പുരയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ. അഡ്വ. ജോസഫ് കീഴങ്ങാട്ട്. തുടര്‍ന്ന് കപ്ലോന്‍ വാഴ്ച, മ്യൂസിക്കല്‍ ഫ്യൂഷന്‍. അഞ്ചിനു തിരുനാള്‍ദിനം. രാവിലെ 6.30നു വിശുദ്ധ കുര്‍ബാന-ഫാ.തോമസ് പീച്ചനാട്ട്. 10നു വിശുദ്ധ കുര്‍ബാന-ഫാ. സാജന് കൊല്ലശേരി.
വൈകുന്നേരം 4.30നു തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ആന്റോ ചക്യത്ത് സിഎംഐ, സന്ദേശം-ഫാ. ജേക്കബ് മഞ്ഞളി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ആശീര്‍വാദം, മേളക്കാഴ്ച, നാടകം. ആറിനു രാവിലെ 6.30നു മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, കൊടിയിറക്കം, നേര്‍ച്ച വിതരണം.