പൂങ്കാവ് പള്ളിയില്‍ തിരുനാള്‍ ഇന്ന്
1490957
Monday, December 30, 2024 4:56 AM IST
ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ ഇന്നുമുതൽ ജനുവരി 12 വരെ നടക്കും. ഇന്നു രാവിലെ 6നും 7നും ദിവ്യബലി, വൈകുന്നേരം 7ന് പ്രസുദേന്തി സ്വീകരണം. 7.30ന് തിരുനാള്‍ കൊടിയേറ്റ്-വികാരി ഫാ. സേവ്യര്‍ ചിറമേല്‍.
ദിവ്യബലി-റവ.ഡോ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, വചന സന്ദേശം-ഫാ. സിബിന് ജോസഫ് അഞ്ചുകണ്ടത്തില്‍, തുടര്‍ന്ന് ലിറ്റിനി പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. നേതൃത്വം നല്‍കുന്നത് വിശ്വാസ ശുശ്രൂഷ സമിതി അംഗങ്ങള്‍.
31ന് രാവിലെ 6നും 7നും ദിവ്യബലി. വൈകുന്നേരം 6ന് ജപമാല. സമൂഹദിവ്യബലി-റവ. ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ലിറ്റനി. നേതൃത്വം നല്‍കുന്നത് ആത്മയ ശുശ്രൂഷ സമതി അംഗങ്ങള്‍. രാത്രി 11.15ന് ആരാധന. തുടര്‍ന്ന് ദിവ്യബലി. ജനുവരി ഒന്നിന് രാവിലെ 6നും 7നും ദിവ്യബലി, വൈകുന്നേരം 6ന് ജപമാല, ദിവ്യബലി-ഫാ. അലക്സ് ഇമു. വചന സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍, ലിറ്റനി, ആശീര്‍വാദം. നേതൃത്വം നല്‍കുന്നത് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങള്‍.
ജനുവരി രണ്ടിനു രാവിലെ 6 ന് ദിവ്യബലി 7ന് ലെത്തോറന്മാര്ക്കുള്ള ദിവ്യബലി. വൈകുന്നേരം 6ന് ജപമാല, ദിവ്യബലി- നവ വൈദികന് ജോബിന് മാത്യു വലിയവീട്ടില്‍. വചനസന്ദേശം - ഫാ. ജിനില്‍ ജോസി കൈതേത്ത്, ലിറ്റനി, ആശീര്‍വാദം. നേതൃത്വം നല്‍കുന്നത് സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങള്‍.
ജനുവരി മൂന്നിനു രാവിലെ 5.30നും ഏഴിനും ദിവ്യബലി, വൈകുന്നേരം ആറിന് 2026 ലെ പ്രസുദേന്തിമാരെ സെന്റ് ആന്റ ണീസ് ചാപ്പലില്‍നിന്നു സ്വീകരിക്കുന്നു. വൈകുന്നേരം 6.30ന് സമൂഹ ദിവ്യബലി-മോണ്‍. ഷൈജു പര്യാത്തുശേരി, സന്ദേശം-ഫാ. ഷെല്‍സണ്‍ ജോസഫ് താന്നിക്കല്‍, വാഴ്ച, ലിറ്റനി, ആശീര്‍വാദം. നേതൃത്വം നല്‍കുന്നത് കുടുംബ ശുശ്രൂഷ സമിതി അംഗങ്ങള്‍.
രാത്രി 8.30 ന് ആലപ്പുഴ സൂര്യകാന്തിയുടെ നാടകം കല്യാണം. ജനുവരി നാലിന് (വേസ്പര ദിനത്തില്‍) രാവിലെ 5. 45ന് നടതുറക്കല്‍, രാവിലെ 6നും 7നും ദിവ്യബലി, വൈകുന്നേരം 6ന് ജപമാല, ദിവ്യബലി- ഫാ. വി.പി. ജോര്‍ജ് തറേപ്പറമ്പില്‍. വചന സന്ദേശം ഫാ. നിബിന് കുര്യാക്കോസ് പള്ളിപ്പറമ്പ്, വേസ്പര പ്രദക്ഷിണം, ലിറ്റനി, ആശീര്‍വാദം. നേതൃത്വം നല്‍കുന്നത് യുവജന ശുശ്രൂഷ സമിതി അംഗങ്ങള്‍.
ജനുവരി അഞ്ചിനു (തിരുനാള്‍ ദിനം) രാവിലെ 5.30നും 7.30 നും ദിവ്യബലി 11ന് ദിവ്യബലി തുടര്‍ന്ന് ഉണ്ണികള്‍ക്ക് ചോറൂട്ട്, വൈകുന്നേരം 4ന് തിരുനാള്‍ സമൂഹബലി-ഫാ. പീറ്റര്‍ ചടയങ്ങാട്, വചനസന്ദേശം -ഫാ. ക്രിസ്റ്റഫര്‍ അര്ഥശേരി, തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ദിവ്യബലിക്കുശേഷം വെടിക്കെട്ട്. നേതൃത്വം നല്‍കുന്നത് 2026 ലെ വര്‍ഷത്തെ പ്രസുദേന്തി സമൂഹം. ജനുവരി 12 എട്ടാം ഇടത്തോടെ തിരുനാള്‍ സമാപിക്കും.
അന്നു രാവിലെ 5.30നും 7.30 നും ദിവ്യബലി, വൈകുന്നേരം 4 ന് തിരുനാള്‍ സമൂഹബലി മുഖ്യകാര്മികന്-ഫാ. ജോസ് ലാഡ് കോഴിപ്പറമ്പിൽ, വചനസന്ദേശം ഫാ. ജോഷി ജോര്‍ജ് ഏലശേരി. നേതൃത്വം നല്‍കുന്നത് മതബോധന അധ്യാപകര്‍ ആന്‍ഡ് പിടിഎ. വിവിധ ചടങ്ങുകള്‍ക്ക് വികാരി ഫാ. സേവ്യര്‍ ചിറമേല്‍, ഫാ. സേവ്യര്‍ ജിബിന്‍ കരിമ്പുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ് ചക്കാലയ്ക്കല്‍, ഫാ. ബിന്‍ മാത്യു വലിയവീട്ടില്‍, ബ്രദര്‍ ജോസഫ് സിറാജ്.