എം.ടി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും
1491317
Tuesday, December 31, 2024 6:37 AM IST
ഹരിപ്പാട്: ഈ യുഗത്തിന്റെ നേതൃത്വത്തിൽ മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ എം.ടി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും നടന്നു. എഴുത്താളൻ ഡോ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. പങ്കജാക്ഷൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു. സിന്ധു ഹരിപ്പാട്, സത്യശീലൻ കാർത്തികപ്പള്ളി, വിജയൻ നായർ നടുവട്ടം, ചന്ദ്രമോഹനൻ, മാങ്കുളംനമ്പൂതിരി, വി. ഭാസ്കരൻ നായർ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.