പൂര്‍വ അധ്യാപക-അനധ്യാപക- വിദ്യാര്‍ഥി സംഗമം
1491325
Tuesday, December 31, 2024 6:37 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പൂര്‍വ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി സംഗമം ‘തിരികെ 2024’ നടത്തി. 2000 മുതല്‍ 2024 വരെയുള്ള 25 ബാച്ചിലെ വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
2000 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി ഫാ. സോബിന്‍ ദാനിയേലിന്റെ നേതൃത്വത്തില്‍ പൂര്‍വവിദ്യാര്‍ഥികളും മുന്‍ പ്രിന്‍സിപ്പല്‍മാരും മുന്‍ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് തിരിതെളിച്ചു. മുന്‍ പ്രിന്‍സിപ്പല്‍മാരായ സി. എലൈസ് മേരി, ജോണികുട്ടി സ്ക്കറിയ, മുന്‍ അധ്യാപകരായ പിന്റു ഡി. കളരിപ്പറമ്പില്‍, തോംസണ്‍, മെറിന് ജെ. നീലംകാവുങ്കല്, സജി തോമസ്, സജി കരിക്കംപള്ളി, പ്രധാനാധ്യാപിക അന്നമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.