യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
1490750
Sunday, December 29, 2024 5:25 AM IST
ഹരിപ്പാട്: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷി(31)നെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിക്കുകയും ബഹളം വച്ചപ്പോൾ വായ് പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയതായും മൊഴിയിൽ പറയുന്നു.
കഴിഞ്ഞ മൂന്നിനു ജോലി കഴിഞ്ഞ് കായംകുളം ബസ് സ്റ്റാൻഡിലേക്കു പോയ യുവതിയെ പ്രതിയുടെ ഓട്ടോയിൽ ബലമായി പിടിച്ചുകയറ്റിക്കൊ ണ്ടുപോകുകയും എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ എസ്എച്ച്ഒ ബി.ഷാജിമോൻ, എസ്ഐ കെ.അജിത്ത് സിപിഒമാരായ ഇക്ബാൽ, സജീഷ്, ഷിജു, അനീഷ്, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.