പൊള്ളേത്തൈ പള്ളിത്തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രം
1491323
Tuesday, December 31, 2024 6:37 AM IST
കലവുർ: പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയത്തിലെ ദർശനത്തി രുനാളിനോടനുബന്ധിച്ച് നടത്തിയ തിരുനാൾ പ്രദക്ഷിണം നാടിനെ വിശ്വാസസാഗരമാക്കി.
തിരുക്കുടുംബത്തിന്റെ നാമധേയത്തിലുള്ള അപൂർവം ദേവാലയങ്ങളിൽ ഒന്നാണ് പൊള്ളേത്തൈ പള്ളി. വികാരി ഫാ. ജിബി നൊറേണയുടെ കാർമികത്വത്തിലായിരുന്നു പ്രദക്ഷിണം. രാവിലെ ദിവ്യബലി, ഉച്ചകഴിഞ്ഞ് 3.30ന് ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻ വീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലി, ഫാ. ജോഷി ജോസഫ് തളിയാശേരിയുടെ വചനപ്രഘോഷണം എന്നിവ ഉണ്ടായിരുന്നു. തിരുനാൾ പ്രദക്ഷിണത്തിനുശേഷം ലിറ്റിനി, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയും നടന്നു.