എസി റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം
1490748
Sunday, December 29, 2024 5:21 AM IST
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ അടിയന്തരമായി വഴിവിളക്കുകളും പെരുന്ന ജംഗ്ഷന്, പള്ളിക്കുട്ടുമ്മ, ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യഷത വഹിച്ചു. ഡയറക്ടര്‍ ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചന് ചെറുകാട, കെ.പി മാത്യു, ടോമിച്ചന് അയ്യരുകുളങ്ങര,
സൈബി അക്കര, കെ.എസ് ആന്റണി, ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേല്‍, ലിസി ജോസ്, ജോസഫ് കാര്‍ത്തികപ്പള്ളി, ഷാജി മരങ്ങാട്, മേരിക്കുട്ടി പാറക്കടവില്‍, ലാലിമ്മ ടോമി എന്നിവര്‍ പ്രസംഗിച്ചു.