കാർഷിക സെമിനാറും ടി.ഡി. വർഗീസ് അനുസ്മരണവും
1491319
Tuesday, December 31, 2024 6:37 AM IST
മാവേലിക്കര: കൈത പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന കാർഷിക സെമിനാർ മാവേലിക്കര വൈഎംസിഎ പ്രസിഡന്റ് ലെഫ്. കേണൽ ഡോ. ജോൺ ജേക്കബ് ആറ്റുമാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തഴക്കര കൃഷിഭവനിലെ അസി. അഗ്രികൾച്ചറൽ ഓഫീസർ എം. വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
കൈത പരിസ്ഥിതി സമിതിയുടെ രക്ഷാധികാരിയായിരുന്ന ടി.ഡി. വർഗീസിന്റെ വിയോഗത്തിലുള്ള അനുശോചന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. സിന്ധു ലാലൻ അനുസ്മരണ പ്രഭാഷണം നടത്തി. തെക്കേക്കര പഞ്ചായത്തംഗം എൻ.കെ. സുധീർ, പ്രഫ. സോണി അച്ചാമ്മ തോമസ്, നിവേദിത എസ്. മാത്യു എന്നിവർ പ്രസംഗിച്ചു. മാവേലിക്കര റയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള എഫ്സി ഐ റോഡ് മാലിന്യച്ചാക്കുകൾ നീക്കി സഞ്ചാരയോഗ്യമാക്കണമെന്ന് സമിതി ജനറൽ കൺവീനർ ഡോ. സജു മാത്യു ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ജനുവരി രണ്ടാം വാരം മുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു.