അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
1491315
Tuesday, December 31, 2024 6:37 AM IST
മാവേലിക്കര: കുറത്തികാട് എൻഎസ്എസ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിക്കൽ വീട്ടിൽ ആർ. അനൂപ് (40) ആണ് മരിച്ചത്.
രാവിലെ സ്കൂളിലേക്കുവരും വഴി ബസിൽനിന്ന് ഇറങ്ങി ഹൈസ്കൂൾ ജംഗ്ഷനിൽ നിൽക്കുമ്പോൾ തലചുറ്റൽ ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെനിന്നു മാവേലിക്കരയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ രാഖി, മക്കൾ: ഭവാനി ദേവി, ഭാനുപ്രിയ.