ഷാപ്പിൽ അക്രമം നടത്തി ഉടമയെ മർദിച്ച കേസിൽ പ്രതി പിടിയിൽ
1490956
Monday, December 30, 2024 4:56 AM IST
ചാരുംമൂട്: ഷാപ്പില് അക്രമം നടത്തുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വധശ്രമം, കഞ്ചാവ് വില്‍ പന തുടങ്ങിയ കേസുകളിലെ പ്രതിയായ ആദിക്കാട്ടുകുളങ്ങര തലക്കോട്ട് കിഴക്കതില്‍ വീട്ടില്‍ അരുണിനെ(അപ്പുണ്ണി -24)യാണ് നൂറനാട് പോലീസ് സാഹസികമായി പിടികൂടിയത്. പരിക്കേറ്റ ഷാപ്പുടമയുടെ മൊഴി പ്രകാരം കേസെടുത്തിരുന്നു.
മാവേലിക്കര കോടതിയില്ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്നും സ്ഥലവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണെന്നും പോലീസ് പറഞ്ഞു.
ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ലഹരി കച്ചവടം നടത്താന്‍ സാധ്യതയുള്ള പ്രതി നിരീക്ഷണത്തിലിരിക്കെയാണ് അക്രമം കാണിക്കുകയും പിടിയിലാകുകയും ചെയ്തത്. നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ നിതീഷ്, പോലീസുദ്യോഗസ്ഥരായ മധു, ജഗദീഷ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.