ചെന്നിത്തല പള്ളിയോടം പുതുക്കിപ്പണിയുന്നു
1490960
Monday, December 30, 2024 4:57 AM IST
മാന്നാർ: ചെന്നിത്തല പള്ളിയോടം പുനരുദ്ധാരണത്തിനായി അച്ചൻകോവിലാറ്റിൽ നീരണിഞ്ഞു. ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടത്തിന്റെ അമരവും ചുണ്ടും പുതുക്കി പണിയുന്നതിന്റെ ഭാഗമായിട്ടാണ് നീരണിഞ്ഞത്.
പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിൽ പുനരുദ്ധാരണത്തിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു. ചടങ്ങിന് 93-ാംനമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ദീപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള,
സന്തോഷ് ചാല, കൃഷ്ണകുമാർ, രാധാകൃഷ്ണൻ, രാകേഷ് മഠത്തിൽ വടക്കേതിൽ, സുധീഷ് മംഗലശേരി, ശ്രീനാഥ് ആഴാത്ത്, വിജയകുമാരി, അനിത വിജയൻ മോഹൻദാസ്, ശ്രീകുമാർ, രമേശ് മീനത്തേതിൽ, കരയോഗം യുവജനങ്ങൾ ഉൾപ്പെടെ കരയോഗ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.