എസി റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം: കത്തോലിക്ക കോൺഗ്രസ്
1490952
Monday, December 30, 2024 4:56 AM IST
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും പെരുന്ന ജംഗ്ഷൻ, പള്ളിക്കൂട്ടുമ്മ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
നിലവിൽ പുതുതായി നിർമാണം പൂർത്തികരിച്ച നടപ്പാതകൾ കൈയേറിയിരിക്കുന്നതും ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്കിംഗിനായി നടപ്പാത ഉപയോഗിക്കുന്നതും മൂലം കാൽനട യാത്രക്കാർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. അനധികൃത കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുകയും യുദ്ധകാലാടി സ്ഥാനത്തിൽ നടപ്പാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
കിടങ്ങറ വലിയപാലത്തിലെ വാരിക്കുഴികൾ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യത്തിൽ പാലത്തിന്റെ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം. മാമ്പുഴക്കരി ബിവറേജ് മദ്യവില്പനശാല ഭാഗത്ത് വാഹനത്തിരക്ക് വർധിക്കുന്നതിനാൽ പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പുങ്കൽ അധ്യഷത വഹിച്ചു.
ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറർ കെ.പി. മാത്യു, ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, ചങ്ങനാശേരി അതിരൂപത സെക്രട്ടറിമാരായ സൈബി അക്കര, കെ.എസ് ആന്റണി, ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേൽ, ലിസി ജോസ്, ജോസഫ് കാർത്തികപ്പള്ളി,
ഷാജി മരങ്ങാട്, മേരിക്കുട്ടി പാറക്കടവിൽ, ലാലിമ്മ ടോമി, ജോസി കല്ലുകളം, തങ്കച്ചൻ പുല്ലുക്കാട്ട്, സെബാസ്റ്റ്യൻ ഞാറങ്ങാട്ട്, ജെമിനി സുരേഷ്, ഫ്രാൻസിസ് പാണ്ടിശേരി, ടോം കായിത്തറ, പ്രഭ ഫിനു, സോജ അലക്സ്, സെബാസ്റ്റ്യൻ മേടയിൽ, ജോൺസൺ കുമരങ്കരി, പാപ്പച്ചൻ നല്ലൂർ, എ.ജെ. ജോസഫ് ആലഞ്ചേരി, ഫിലോമിന പി.പി എന്നിവർ പ്രസംഗിച്ചു.