പൂര്‍വ വിദ്യാർഥി സംഗമം
1491322
Tuesday, December 31, 2024 6:37 AM IST
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. അന്തരിച്ച മുന്‍ പ്രധാനമന്തി ഡോ. മന്മോഹന് സിംഗ്, സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പ്രധാനാധ്യാപകന് റെജില്‍ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. തോമസ് നോര്ട്ടന് നഗറില്‍ നടന്ന ക്രിസ്മസ്-പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യു ജിലോ നൈനാന് ഉദ്ഘാടനം ചെയ്തു.
സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എബി മാത്യു ചോളകത്ത് സന്ദേശം നല്കി. കണ്‍വീനര്‍ എം.ആര്. സുരേഷ്കുമാര്‍, ഐസക് രാജു, സ്കൂൾ ഉപദേശകസമിതി അംഗം സജി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപിക ആനി കുര്യന് തോട്ടുകടവില്‍, പൂര്‍വ വിദ്യാര്‍ഥികളായ ജിബി ഈപ്പന്, മാത്യുസ് പ്രദീപ് ജോസഫ്, എം.ജി. പ്രകാശ് എന്നിവരെ ആദരിച്ചു.