എന്‍എസ്എസ് കുടുംബസംഗമം
1491320
Tuesday, December 31, 2024 6:37 AM IST
ചേര്‍ത്തല: കാളികുളം ശ്രീവിലാസം എന്‍എസ്എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ. എസ്.മുരളീകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രഫ. സരിത അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പി. അനില്‍കുമാര്‍ അധ്യക്ഷനായി. ജയലക്ഷ്മി അനില്‍കുമാര്‍, ബി. സുരേഷ്, ഡി. അപ്പുക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഡോ. വി. ശ്രീറാം, ഡോ.എച്ച്. ദേവിക, ഡോ. നിസരി വിനോദ്, ശ്രീശാന്ത് എന്നിവരെ അനുമോദിച്ചു.