യൂദാശ്ലീഹായുടെ തിരുനാളിനു തുടക്കം
1491544
Wednesday, January 1, 2025 5:06 AM IST
ചെറിയനാട്: ചെറിയനാട് സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഇന്നു കൊടിയേറും. പതിനൊന്നിനു സമാപിക്കും. ഇന്ന് വൈകിട്ട് 4.30ന് കൊടിയേറ്റ്, ചെമ്പ് പ്രതിഷ്ഠ, സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന - കോട്ടയം ക്നാനായ ഭദ്രാസന സഹായ മെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം കാർമികത്വം വഹിക്കും. രണ്ടുമുതൽ അഞ്ചുവരെ വൈകിട്ട് 4.30ന് സന്ധ്യാ പ്രാർഥന, വിശുദ്ധ കുർബാന, നൊവേന.
രണ്ടിന് മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ ഡോ. വിൻസെന്റ് മാർ പൗലോസ്, മൂന്നിന് ഫാ. ലിജിൻ കടവുങ്കൽ, നാലിന് ഫാ. ഗീവർഗീസ് നെടിയത്ത് റമ്പാൻ, അഞ്ചിന് കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവനോസ് എന്നിവർ വിശുദ്ധ കുർബാനയ്ക്ക് കാർമികരാകും. ആറിനു വൈകിട്ട് 4.30 ന് സന്ധ്യാ പ്രാർത്ഥന, ദനഹ തിരുനാൾ ശുശ്രൂഷകൾ വി. കുർബാന - മാവേലിക്കര ഭദ്രാസനത്തിലെ നവ വൈദികർ കാർമികരാകും.
ഏഴിന് വൈകിട്ട് 4.30ന് സന്ധ്യാപ്രാർഥന. ലാറ്റിൻ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന -ചെറിയനാട് ലൂർദ് മാതാ റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ. സിജേഷ് ജോസഫ് കാർമികനാകും. ആന്തരിക സൗഖ്യധ്യാനം, സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന, നൊവേന. ആന്തരിക സൗഖ്യധ്യാനം. എട്ടിന് ഫാ. മാത്യു വലിയപറമ്പിൽ 9ന് ചെങ്ങന്നൂർ വൈദിക ജില്ലാ വൈദികർ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് കാർമികരാകും.
പത്തിന് രാവിലെ 6.30ന് വിശുദ്ധ കുർബാന-വികാരി ഫാ. ജോൺ മരുതൂർ കാർമികനാകും. പതിനൊന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, തിരുനാൾ കുർബാന -മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കാർമികനാകും, നേർച്ചവിളമ്പ്, കൊടിയിറക്ക്.