ബിഫി വര്‍ഗീസ് പുല്ലുകാട്ട് ഹാന്‍ഡ് ബോള്‍ അസോസിയേഷന് ദേശീയ വൈസ് ചെയര്മാന്
1491538
Wednesday, January 1, 2025 5:00 AM IST
ചങ്ങനാശേരി: കേരള ഹാന്‍ഡ് ബോള്‍ അസോസിയേഷന് ചെയര്മാന് ബിഫി വര്‍ഗീസ് പുല്ലുകാട്ടിനെ അസോസിയേഷന് ദേശീയ വൈസ് ചെയര്‍മാനായി നിയമിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. തേജ് രാജ സിംഗ് അറിയിച്ചു. ചങ്ങനാശേരി സ്വദേശിയായ ബിഫി വര്‍ഗീസ്, പുല്ലുകാട്ട് കുടുംബാംഗമാണ്.
ചങ്ങനാശേരി എസ്ബി കോളജില്‍ നടന്ന ഹാന്‍ഡ് ബോള്‍ അസോസിയേഷന് ദേശീയ പുരുഷ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
ഹാന്‍ഡ് ബോള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എച്ച്എഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആനന്ദേശ്വര്‍ പാണ്ഡേ, കേരള ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍കുമാര്‍, ഇന്ത്യന്‍ ടീം കോച്ച് സച്ചിന് ചൗധരി എന്നിവര്‍ സന്നിഹിതരായിരുന്നു.