മത്സ്യവ്യാപാരി കുഴഞ്ഞു വീണ് മരിച്ചു
1491314
Tuesday, December 31, 2024 6:37 AM IST
ഹരിപ്പാട്: മത്സ്യവ്യാപാരി വ്യാപാരം ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു. പള്ളിപ്പാട് നീണ്ടൂർ തോപ്പിൽ പടീറ്റതിൽ മഹേശൻ (55) ആണ് മരിച്ചത്. പിലാപ്പുഴ ഭാഗത്ത് മത്സ്യവ്യാപാരം നടത്തുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ഉഷ. മക്കൾ: മനീഷ്, മനു. മരുമക്കൾ: സംഗീത, സ്മൃതി.