ചേർത്തല കനാൽ ഫെസ്റ്റ്: കലാസന്ധ്യക്കു തിരിതെളിഞ്ഞു
1490959
Monday, December 30, 2024 4:56 AM IST
ചേര്‍ത്തല: നഗരസഭയുടെ നേതൃത്വത്തിൽ ടിബി കനാൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന കനാൽ ഫെസ്റ്റിന്റെ കലാസന്ധ്യക്ക് തിരിതെളിഞ്ഞു. 31 വരെ വിവിധ കലാമത്സരങ്ങളും പരിപാടികളും നടക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് കനാൽ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ഗായത്രി അരുൺ ദീപം തെളിക്കും. ചടങ്ങിൽ വ്യാപാര വ്യവസായ പ്രതിഭകളെ ആദരിക്കും. 7.30ന് ബിജുമല്ലാരി സംഘവും അവതരിപ്പിക്കുന്ന മല്ലാരി ഫ്യുഷൻ എന്നിവ നടക്കും. നാളെ വൈകുന്നേരം സമാപന സമ്മേളനവും സമ്മാന വിതരണവും കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും.
നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയാകും. വൈകുന്നേരം 7.30ന് സുബാഷ് വാരനാട് അവതരിപ്പിക്കുന്ന മുരളീരവം, ഒമ്പതിന് കൊച്ചിൽ മിറാക്കിൾ ഈവ് അവതരിപ്പിക്കുന്ന മെഗാഷോ. 12ന് പാപ്പാഞ്ഞി കത്തിക്കൽ, പുതുവത്സരത്തെ വരവേൽക്കൽ. ഇന്നലെ വൈകിട്ടു നടന്ന കലാസന്ധ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ എ.എസ്. സാബു അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, ഉപാധ്യക്ഷൻ ടി.എസ്. അജയകുമാർ, ഫെസ്റ്റ് കൺവീനർ പി. ഷാജിമോഹൻ, കൗൺസിലർമാരായ ആശ മുകേഷ്, ജി. രഞ്ജിത്ത്, ഏലിക്കുട്ടി ജോൺ, ഷീജ സന്തോഷ്, ബാബുജോസഫ് മുള്ളൻചിറ, എൻ.ആർ. ബാബുരാജ്, എം.ഇ. രാമചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.