ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തെ നെ​യ്യ​ഭി​ഷേ​ക​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. പു​ല​ർ​ച്ചെ 3.30 മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ​യും തു​ട​ർ​ന്ന് എ​ട്ടു മു​ത​ൽ 11 വ​രെ​യു​മാ​ണ് നെ​യ്യ​ഭി​ഷേ​ക സ​മ​യം.

നെ​യ്യ​ഭി​ഷേ​കം ന​ട​ത്തി​യ​ശേ​ഷം ശ്രീ​കോ​വി​ലി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന നെ​യ്യ് പ്ര​സാ​ദ​മാ​യി അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു ന​ൽ​കും. 19 വ​രെ​യാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് നെ​യ്യ​ഭി​ഷേ​ക​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.
20ന് ​രാ​വി​ലെ ന​ട​യ​ട​യ്ക്കും. ന​ട തു​റ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ ക​ള​ഭാ​ഭി​ഷേ​ക​വും ഇ​ന്ന​ലെ ന​ട​ന്നു.