104കാരൻ നാണു അപ്പൂപ്പനെ വിദ്യാർഥികൾ ആദരിച്ചു
1490752
Sunday, December 29, 2024 5:25 AM IST
മാന്നാർ: 104 വയസുള്ള വയോധികനെ എൻഎസ്എസ് സപ്തദിന ക്യാമ്പിൽ ആദരിച്ചു. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിന്റെ ക്യാമ്പ് ചെന്നിത്തല മഹാത്മ ഹൈസ്കൂളിലാണ് നടക്കുന്നത്.
ക്യാമ്പുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ലിവിംഗ് പ്രോഗ്രാമായ സ്നേഹ സന്ദർശനത്തിലാണ് നിർമാണത്തൊഴിലാളിയായിരുന്ന 104 വയസുള്ള ഈഴക്കടവ് തുണ്ടിൽ വീട്ടിൽ നാണു അപ്പൂപ്പനെ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ച് ആദരിച്ചത്. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച ആദരിച്ചു.
നാണു അപ്പൂപ്പൻ ചെറുപ്പകാലത്തെ കുറിച്ച് കുട്ടികളോട് ഓർമകൾ പങ്കുവച്ചു.