ജിതിൻ ജയൻ കേരള ടീം കോച്ച്
1491318
Tuesday, December 31, 2024 6:37 AM IST
ഹരിപ്പാട്: ചെന്നൈയിൽ നടക്കുന്ന ദേശീയ സബ് ജൂണിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലകനായി ജിതിൻ ജയനെ നിയോഗിച്ചു. നിലവിൽ ആലപ്പുഴ ജില്ലാ ടീമിന്റെ മുഖ്യ പരിശീലകനാണ്. 2010 മുതൽ നെറ്റ്ബോൾ കളിക്കാരനായി തുടരുന്നു. കേരള ജൂണിയർ ടീമിന്റെയും കേരള യൂണിവേഴ്സിറ്റി ടീമിന്റെയും ക്യാപ്റ്റനായിരുന്നു.
ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും കരസ്ഥമാക്കിയിട്ടുണ്ട്. നെറ്റ്ബോൾ സംസ്ഥാന റഫറി കൂടിയായ ജിതിൻ പരിശീലക പരീക്ഷയും പാസായിട്ടുണ്ട്. പത്തിയൂർ പഞ്ചായത്ത് പത്താം വാർഡിൽ തോപ്പിൽ തെക്കതിൽ കെ. ജയന്റെയും എൻ. അനിതയുടെയും മകനാണ്. ഏക സഹോദരൻ മിഥുൻ ജയനും ദേശീയ നെറ്റ്ബോൾ താരമാണ്.