ജൂബിലിവര്‍ഷം അതിരൂപതാതല ഉദ്ഘാടനം ഇന്ന്
1490740
Sunday, December 29, 2024 5:21 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലിവര്‍ഷത്തിന്റെ വിളംബര സന്ദേശം അറിയിച്ചുകൊണ്ടുള്ള മാര്‍ സ്ലീവാ ജൂബിലിവിളംബര പ്രയാണത്തിന് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ സ്വീകരണം നല്കി.
ജൂബിലി വര്‍ഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം ഇന്ന് രാവിലെ 6.30ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുർബാനയർപ്പിച്ച് നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി സന്ദേശം നല്‍കും.
ഇന്നലെ നടന്ന ജൂബിലിവര്‍ഷ സന്ദേശയാത്ര കത്തീഡ്രലിൽ എത്തിയപ്പോൾ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ജൂബിലി പ്രയാണ സ്ലീവാ ഏറ്റുവാങ്ങി പള്ളിയില്‍ പ്രതിഷ്ഠിച്ചു. മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ പ്രാര്‍ഥന നടത്തി. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ സന്ദേശം നല്കി. ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സൈബി അക്കര, കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍, ശാഖാ പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര, കൈക്കാരന് ലാലിച്ചന്‍ മുക്കാടന്‍, കൂട്ടായ്മ കണ്‍വീനര്‍ ജോബി തൂമ്പൂങ്കല്, കെ.എസ്. ആന്റണി, ജോസി കല്ലുകളം, ജോയിച്ചന്‍ പീലിയാനിക്കല്‍, ഷാജി മരങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ തീർഥാടന കേന്ദ്രത്തിൽനിന്നാരംഭിച്ച മാർ സ്ലീവാ പ്രയാണം ആലപ്പുഴ മാർ സ്ലീവാ പള്ളി വികാരി റവ.ഡോ. സിറിയക് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടറും ജൂബിലി ജനറൽ കൺവീനറുമായ ഫാ. ജോർജ് മാന്തുരുത്തിൽ, എകെസിസി പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി ബിനു ഡൊമിനിക്ക്, കൺവീനർ സെബാസ്റ്റ്യൻ വർഗീസ്,
രാജേഷ് ജോൺ, ജോസ് വേങ്ങാന്തറ, ജിനോ ജോസഫ്, സി.ടി. തോമസ്, ജോസ് ജോൺ, ഷാജി ഉപ്പൂട്ടിൽ, വിവിധ ഫൊറോന കേന്ദ്രങ്ങളിൽ വികാരിമാരായ റവ.ഡോ. ജയിംസ് പാലയ്ക്കൽ, റവ.ഡോ. ടോം പുത്തൻകളം, ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ തുടങ്ങിയവർ പ്രസംഗിച്ചു.