നവോത്ഥാന നായകരെ ദൈവങ്ങളായി കാണുന്ന കാലമാണിതെന്നു മന്ത്രി സജി ചെറിയാൻ
1490734
Sunday, December 29, 2024 5:11 AM IST
മാവേലിക്കര: നവോത്ഥാന നായകന്മാരെ ദൈവങ്ങളായി കാണുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവോത്ഥാനം എന്തിനായിരുന്നു എന്ന് പഠിപ്പിച്ചവർപോലും മറന്നുപോയി.
ഇന്നലകളെ ക്കുറിച്ചോ നാളെയെക്കുറിച്ചോ അല്ല യാഥാർഥ്യങ്ങളാണ് വിദ്യാർഥികളെ പഠിപ്പിക്കേണ്ടത്. ഭ്രാന്തമായ വിദ്യാഭ്യാസ നയമാണ് നമ്മുടെ രാജ്യത്തുതന്നെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുത്. അതുകൊണ്ട് വളർച്ച ഉണ്ടാകില്ല. നൂറുവർഷം പിന്നിടുമ്പോളും അന്ധവിശ്വാസം വർധിച്ചുവരുന്നു.
എം.എസ്.അരുൺകുമാർ എം എൽഎ അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. കെ.എം.വർഗീസ് കളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്ര അഭിനേതാവ് മെൽവിൻ.ജി. ബാബു ആദരവ് നിർവഹിച്ചു.