കാറിന് തീപിടിച്ചു
1490733
Sunday, December 29, 2024 5:11 AM IST
കായംകുളം: കാറിന് തീപിടിച്ചു. കായംകുളം നഗരസഭ ഇറച്ചി മാർക്കറ്റിന് സമീപം മുട്ടം പാലത്തിൽവച്ചാണ് പുതുവൽ ഇത്തിക്കത്തറ ഐ.സി . ജേക്കബിന്റെ ഉടമസ്ഥതയിലുളള വാഗണർ കാറിന് തീപിടിച്ചത്.
കാറിന്റെ ആൾട്ടർനേറ്റർ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. കായംകുളം അഗ്നിരക്ഷാസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി തീ അണച്ചതിനാൽ കാർ പൂർണമായും അപകടത്തിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞു.
സീനിയർ ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അവിനാഷ്, ഷിബു ക്രിസ്റ്റഫർ, ഹോം ഗാർഡ് സുനിൽകുമാർ, ഡ്രൈവർ രഞ്ജിഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.