കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണം
1490732
Sunday, December 29, 2024 5:11 AM IST
മങ്കൊമ്പ്: ചെമ്പുംപുറം നർബോനപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ 31ന് നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് സ്വീകരണവും തിരുപ്പട്ട സ്വീകരണവും നടക്കും. വികാരി ഫാ. ജോൺ മഠത്തിപറമ്പിലി ന്റെ നേതൃത്വത്തിൽ കർദിനാളിനു സ്വീകരണം നൽകും.
തുടർന്ന് ഡീക്കൻ സിറിൾ കളരിക്കലിന്റെ തിരുപ്പട്ട ശുശ്രൂഷയും പ്രഥമ ദിവ്യബലിയർപ്പണവും ഉച്ചയ്ക്ക് ഒന്നിന് അനുമോദന സമ്മേളനവും നടക്കും.