വയോജന ക്ലബുകളുമായി പുന്നപ്ര തെക്ക് പഞ്ചായത്ത്
1490394
Saturday, December 28, 2024 4:59 AM IST
അന്പലപ്പുഴ: കുടുംബശ്രീ മാതൃകയിൽ സംസ്ഥാനത്താദ്യമായി വയോജന ക്ലബുകൾ രൂപീകരിച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് ശ്രദ്ധ നേടുന്നു. ആലപ്പുഴ സനാതന ധർമ കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെയാണ് വേറിട്ട പദ്ധതിക്കു തുടക്കമിട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ലക്ഷ്മി, ഡോ. രതികല പി.കെ എന്നിവർ പറഞ്ഞു.
വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വാർഡുകളിലായാണ് വയോജന ക്ലബ്ബുകളുടെ രൂപീകരണത്തിനു തുടക്കം കുറിച്ചത്. എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ഉയരെയോടനുബന്ധിച്ചാണ് പ്രവർത്തങ്ങൾ നടന്നുവന്നത്.