ചെങ്ങന്നൂര്‍ ഫെസ്റ്റ് പന്തന് കാല്‍നാട്ടു കര്‍മം
1490386
Saturday, December 28, 2024 4:47 AM IST
ചെങ്ങന്നൂർ: ജനുവരി മൂന്നു മുതല്‍ 15 വരെ ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്റ്റിന്റെ 2025ന്റെ പന്തല്‍ കാല്‍നാട്ടു കര്‍മം താഴ്മണ്‍മഠം തന്ത്രി മഹേഷ് മോഹനര് നിര്‍വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന ചെങ്ങന്നൂര്‍ ഫെസ്റ്റ് മാതൃകാപരമായ ഒന്നാണെന്ന് തന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫെസ്റ്റ് ചെയര്മാന് പി.എം. തോമസ് അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍, ജേക്കബ് വഴിയമ്പലം, പാണ്ടനാട് രാധാകൃഷ്ണന്, എന്‍. സദാശിവന് നായര്‍, പി.ആര്. പ്രദീപ് കുമാര്‍, അഡ്വ. ഉമ്മന്‍ ആലുംമൂട്ടില്‍, കെ.ജി. കര്‍ത്താ, ജൂണി കുതിരവട്ടം, എം.കെ. മനോജ്, ജോണ്‍ ഡാനിയല്‍, എസ്.വി. പ്രസാദ്, കെ.ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിളംബര ഘോഷയാത്ര മൂന്നിന് വൈകുന്നേരം മൂന്നിന് ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി ജംഗ്ഷനിൽനിന്നു റാലി ആരംഭിച്ച് ഫെസ്റ്റ് നഗരിയിൽ (ബിസിനസ് ഇന്ത്യ ഗ്രൗണ്ട്) എത്തിച്ചേരുന്നതോടെ കൊടിക്കുന്നിൽ സുരേഷ് എംപി ഫെസ്റ്റ്ഉദ്ഘാടനം ചെയ്യും.
റാലിയിൽ ടൂവീലർ ഫാൻസി ഡ്രസ് മത്സരവും ത്രീവീലർ ഫോർവീലർ പുഷ്പാലംകൃത വാഹന റാലിയും റോളർ സ്കേറ്റിംഗ്, കരോട്ടെ, കളരിപ്പയറ്റ്, ജഗതി, മാമുക്കോയ, ജയസൂര്യ, കുതിരവട്ടം പപ്പു, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ കാരിക്കേച്ചറുകൾ, ചെണ്ടമേളം, ബാന്റ്സെറ്റ്, താമ്പോലം, നിരവധി ഓപ്പൺ ജീപ്പുകൾ, സൈക്കിൾ റാലി, മിക്കി മൗസ്, ഡാക്കിനി, കുട്ടൂസൻ തുടങ്ങിയ പ്രച്ഛന്നവേഷങ്ങൾ അണിനിരക്കും.
സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ഫെസ്റ്റിന്റെ വിളംബര കമ്മിറ്റി ഫെസ്റ്റ് ചെയർമാൻ പി.എം. തോമസിന്റെ അധ്യക്ഷതയിൽ നടന്ന മീറ്ററിംഗിൽ കൺവീനർ ബിജു അലക്സാണ്ടർ, അശോക് പടിപ്പുരയ്ക്കൽ, റിബു, ശരത് ചന്ദ്രൻ, സുദേഷ് പ്രീമിയർ, പടോസി ജോൺ എന്നിവർ പങ്കെടുത്തു. വിശദവിവരങ്ങൾ : 8281355974, 9447788410.