പുൽക്കൂടുകൾ നശിപ്പിച്ച സംഭവം: പ്രതികൾ പിടിയിൽ
1490385
Saturday, December 28, 2024 4:47 AM IST
ഹരിപ്പാട്: ക്രിസ്മസിനായി വീടുകളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂടുകൾ നശിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ.
കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശികളായ പേരെ തെക്കതിൽ സൂരജ് (18), പുലയാലത്ത് വിനായക് (18), പുതുവീട്ടിൽ ആദിത്യൻ (18) എന്നിവരെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ 18 വയസ് പൂർത്തിയാകാത്ത മറ്റൊരു പ്രതിയും ഉണ്ട്.
ചിങ്ങോലി വെമ്പുഴ പള്ളിക്ക് സമീപമുള്ള മൂന്നു വീടുകളിലെ പുൽക്കൂടുകളാണ് നശിപ്പിക്കപ്പെട്ടത്. പ്രദേശവാസികളായ സന്തോഷ്, വിനോദ്, സോണി എന്നിവരുടെ വീടുകളിലെ പുൽക്കൂടുകളിൽ സ്ഥാപിച്ചിരുന്ന രൂപങ്ങളാണ് പ്രതികൾ എടുത്തു കൊണ്ടുപോയത്.
രാത്രിയിൽ കരോളുമായി എത്തിയ സംഘത്തിൽ പെട്ടതാണ് ഇവർ. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സം ശയം പ്രകടിപ്പിച്ചിട്ടുണ്ട്.