ബുധനൂർ പാടശേഖരത്തിൽ വിത്തെറിഞ്ഞു
1489966
Wednesday, December 25, 2024 5:17 AM IST
മാന്നാർ: തരിശു കിടന്ന ബുധനൂർ ഇളയശേരി പാടശേഖത്തിൽ കൃഷിക്കു തുടക്കം. വിത്ത് എറിയൽ ചടങ്ങിന്റെ ഉദ്ഘാടനം ബുധനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പലതാ മധു നിർവഹിച്ചു.
പാടശേഖരസമിതി പ്രസിഡന്റും പഞ്ചായത്തംഗവുമായ അഡ്വ. ജി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി രവീന്ദ്രൻ നായർ, ചെങ്ങന്നൂർ കർഷക സമന്വയ സമതി പ്രവർത്തകരായ സജീവ് പഞ്ച കൈലാസി, രാധാകൃഷ്ണൻ നായർ, ബേബി കുട്ടി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
48 ഏക്കറിലാണ് ഈ വർഷം കൃഷി ഇറക്കുന്നത്. ഉമ നെൽവിത്ത് കൃഷി ഭവൻ മുഖേന ലഭ്യമായിട്ടുണ്ട്.