കരപ്പുറം കാഴ്ചയിൽ കീടബാധ പരിശോധിക്കാം
1489965
Wednesday, December 25, 2024 5:17 AM IST
ആലപ്പുഴ: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ചാ പ്രദര്‍ശനത്തിലെ സ്റ്റാള്‍ നമ്പര്‍ 18 ലെ വിള ആരോഗ്യപരിപാലന ക്ലിനിക്കിലെത്തിയാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടത്തിലെ കീടബാധ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാം.
രോഗകീട ബാധയുടെ സാമ്പിളുമായി വന്നാല്‍ കൃഷിയിടത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് ക്ലിനിക്കിലെ കാര്‍ഷിക വിദഗ്ധര്‍ പരിശോധിച്ച് ഉടനടി പരിഹാര മാര്‍ഗങ്ങള്‍ നല്‍കും.
നാളികേരത്തിലെ പ്രധാന കീടമായ കൊമ്പന് ചെല്ലിയെ നിയന്ത്രിക്കാനുള്ള ചെല്ലിക്കൊല്ലി സ്റ്റാളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കാര്‍ഷിക ക്ലിനിക്കിന്റെ സേവനം 29 വരെ സൗജന്യമായി ലഭിക്കും.