മാവേലിക്കര ചെറുകോൽ ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ നാളെ
1489961
Wednesday, December 25, 2024 5:17 AM IST
മാന്നാർ: ശബരിമല യാത്രാമധ്യേ കുനങ്കര ശബരി ശരണാശ്രമത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് അന്നദാനത്തിനാവശ്യമായ ഉത്്പന്നങ്ങളുടെ സംഭരണവും കലവറനിറയ്ക്കൽ ചടങ്ങും മണ്ഡലപൂജാ ദിനമായ നാളെ മാവേലിക്കര ചെറുകോൽ ശ്രീധർമ ശാസ്താ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കും. ഗോവ ഗവർണർ പി. എസ് . ശ്രീധരൻ പിള്ള ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിക്കും.
വൈകുന്നേരം നാലിന് ചെറുകോൽ ക്ഷേത്രത്തിലെത്തുന്ന ഗോവ ഗവർണറെ മുൻ ശബരിമല മേൽശാന്തി ജി. വിഷ്ണുനമ്പൂതിരി പൂർണകുംഭം നൽകി സ്വീകരിക്കും.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ശ്രീ അയ്യപ്പ ധർമ പ്രചാര സമിതി ഭാരവാഹികളും ഭക്തജനങ്ങളും വിവിധ ഹൈന്ദവ സംഘടനാ, ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും.
30നു രാവിലെ ഒൻപതിന് ഉത്പന്നങ്ങൾ സംഭരിച്ച വാഹനം ശബരീശ ശരണയാത്രയായി ശബരിമല കുനങ്കരയിലുള്ള ശബരി ശരണാശ്രമത്തിലേക്ക് പുറപ്പെടും.