ഹൃദയാഘാതം: മലയാളി യുവാവ് റിയാദിൽ മരിച്ചു
1489952
Wednesday, December 25, 2024 5:08 AM IST
അമ്പലപ്പുഴ: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് റിയാദിൽ മരിച്ചു. കളർകോട് വിപിൻ ഭവനിൽ വിൻസെന്റിന്റെ മകൻ വിപിൻ ദേവ് വിൻസെന്റ് (35) ആണ് തിങ്കളാഴ്ച മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായിരുന്നു. മഞ്ഞപ്പിത്തത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നാട്ടിലെത്തിച്ച് വൈകുന്നേരം അഞ്ചിന് സംസ്കരിക്കും. അമ്മ: പ്രസന്ന. ഭാര്യ: ഡയാന.