എടത്വ പോലീസ് സ്റ്റേഷന് ഉദ്യാനം നിര്‍മിച്ച് ലൂര്‍ദ്മാതാ എച്ച്എസ്എസ്
1489958
Wednesday, December 25, 2024 5:17 AM IST
എടത്വ: എടത്വ പോലീസ് സ്റ്റേഷന് ഉദ്യാനം നിര്‍മിച്ച് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ എച്ച്എസ്എസ്. എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സുകൃത കേരളം പദ്ധതി പ്രകാരമാണ് എടത്വ പോലീസ് സ്റ്റേഷനില്‍ ഉദ്യാനം നിര്‍മിച്ചു നല്‍കിയത്. ചെടിച്ചട്ടിയും വളവും മണലും സ്കൂള്‍ വിലയ്ക്കു വാങ്ങി വിദ്യാര്‍ഥികള്‍തന്നെ ചെടികള്‍ നട്ടു.
പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, എടത്വ എസ്എച്ച്ഒ എം. അന്‍വറിനു ചെടി നല്കി ഉദ്യാനം പോലീസ് സ്റ്റേഷനു സമര്‍പ്പിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍-ചാര്‍ജ് രേഷ്മ ജോണ്സണ് ഫലവൃക്ഷത്തൈ നട്ടു.
എടത്വ കൃഷി ഓഫീസര്‍ ഗൗരി കൃഷ്ണ, പ്രോഗ്രാം ഓഫീസര്‍ ബില്‍ജ ജോസ്, അധ്യാപകരായ രാജി ജോസ്, റ്റില്ലി വര്‍ഗീസ് എന്‍എസ്എസ് ലീഡേഴ്സായ അലക്സ് ടി സുനി, ആല്ബിന് വര്‍ഗീസ് ഫെക്സി, ഏഞ്ചല്‍ ട്രീസാ കുര്യന്, റോസമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.