കിഡ്സ് ഓള് കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുന്നപ്രയിൽ
1489949
Wednesday, December 25, 2024 5:08 AM IST
ആലപ്പുഴ: മൂന്നാമത് കിഡ്സ് ഓള് കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ലാ ടീമുകളെ ആദിദേവും സന്വികയും നയിക്കും. 27 മുതല്‍ 30 വരെ പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളിലാണ് മത്സരങ്ങള്‍.
ആണ്‍കുട്ടികള്‍: ആദിദേവ് എസ് - ക്യാപ്റ്റന്‍, അഭിനവ് മാധവ്, റയാന് ജോണ്‍, വൈഭവ് എം, സിദ്ധാര്‍ഥ് എസ്, ഐബെല്‍ എസ്, അനോഷ് കെവിന്, അജയ് ദേവ് കെ.ആര്, മിഖേല്‍ എസ്, മുഹമ്മദ് റെയ്ഹാന്, ജോസ് മോന്, വിനായക് കെ, സ്റ്റാന്‍ഡ് ബൈ: കെ. കാര്‍ത്തിക് , ഫെബിന് ദേവസ്യ. കോച്ച്: ബിനു മനോഹരന്.
അസിസ്റ്റന്റ് കോച്ച്: അനസൂയ. മാനേജര്‍: റോണി മാത്യു.പെണ്‍കുട്ടികള്‍: സന്വിക ടി.എസ് -ക്യാപ്റ്റന്‍, ഹന്ന ഫാത്തിമ, ശിവഗംഗ അജിത്, അഞ്ജന എ. ജോസഫ്, കീര്‍ത്തന പ്രസാദ്, അന്ന എല്‍സ, കീര്‍ത്തന സനല്‍, നേഹ അന്ന രാജു, ആന്‍ മരിയ, മെറിന് എസ്. ജിജോ, മയൂഖ മനോജ്, അനാമിക എസ്. സ്റ്റാന്‍ഡ് ബൈ: അവര്‍ണിക. കോച്ച്: മാത്യു ഡിക്രൂസ്. അസിസ്റ്റന്റ് കോച്ച്: നൗഷാദ്. മാനേജര്‍: ബീന സനല്‍.
ടീം അംഗങ്ങള്‍ക്കുള്ള ജേഴ്സികള്‍ ആലപ്പുഴ വൈഎംസിഎയില്‍ എഡിബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് വിതരണം ചെയ്തു. റോണി മാത്യു, ജോണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ബിനു മനോഹരന്, നൗഷാദ്, ഷഹബാസ് തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍. സി. ജോണ്‍ ഫൗണ്ടേഷനാണ് ജേഴ്സികള്‍ സ്പോണ്സര് ചെയ്തത്.