ബോട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം
1489957
Wednesday, December 25, 2024 5:17 AM IST
ആലപ്പുഴ: ക്രിസ്മസിനോടനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മതിയായ സുരക്ഷാമാനദണ്ഡങ്ങളും സാധുവായ രജിസ്ട്രേഷന്, സര്‍വേ, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മറ്റു നിയമാനുസൃത രേഖകളും കൂടാതെ ബോട്ട് സര്‍വീസ് നടത്താന്‍ പാടില്ലെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ട് ജീവനക്കാരും ബോട്ടുടമയും കര്‍ശനമായി ഉറപ്പുവരുത്തണമെന്നും അറിയിച്ചു.