പി.യു. റഷീദ് സ്മാരക മാധ്യമ പുരസ്കാരം ഡൊമിനിക് ജോസഫിന്
1489960
Wednesday, December 25, 2024 5:17 AM IST
മാവേലിക്കര: മാവേലിക്കരയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന പി.യു. റഷീദിന്റെ സ്മരണാര്‍ഥം മാവേലിക്കര മീഡിയ സെന്റര്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദീപിക മാന്നാര്‍ ലേഖകന്‍ ഡൊമിനിക് ജോസഫ് അര്‍ഹനായി.
പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മാവേലിക്കര വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മാനിക്കും. മാവേലിക്കര മീഡിയ സെന്റര്‍ പ്രസിഡന്റ് എസ്. അഖിലേഷ് അധ്യക്ഷനാകും.