അ​മ്പ​ല​പ്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തുത​ല കേ​ര​ളോ​ത്സ​വം പു​ന്ന​പ്ര​യി​ൽ ന​ട​ന്നു. അഞ്ചു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന വി​വി​ധ ക​ലാ- കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന വി​ത​ര​ണ​വും എ​ച്ച്. സ​ലാം എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബാ രാ​ഗേഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.