ഇന്ധനവില കുറയ്ക്കണം: കെബിടിഎ
1489962
Wednesday, December 25, 2024 5:17 AM IST
ആലപ്പുഴ: സ്വകാര്യ എണ്ണക്കമ്പനികള്‍ ഇന്ധനവില കുറിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികളും ഇന്ധനവില കുറയ്ക്കണമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ലോക എണ്ണ കമ്പോളത്തില്‍ ക്രൂഡ് വിലകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയും കുറയുമെന്നുള്ള സൂചനകളാണ് ലഭിച്ചുവരുന്നത്. ക്രൂഡ് വില ലോക കമ്പോളത്തില്‍ കുറയുന്നതനുസരിച്ച് രാജ്യത്തെ ഇന്ധനവിലയും കുറയ്ക്കുമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കുക യാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിജു ദേവിക, റിനു സഞ്ചാരി, ഷിഹാബ് കല്പന എന്നിവര്‍ പ്രസംഗിച്ചു.