കാരാഴ്മ ദേവീക്ഷേത്രത്തിൽ പൊങ്കാലയും ദീപക്കാഴ്ചയും
1489964
Wednesday, December 25, 2024 5:17 AM IST
മാന്നാർ: ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രത്തിൽ ശ്രീഭുവനേശ്വരി ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ 30 മുതൽ ജനുവരി മൂന്നുവരെ ത്രിദിന ദേവീമാഹാത്മ്യ പാരായണ യജ്ഞവും ലക്ഷാർച്ചന, പൊങ്കാല, ദീപക്കാഴ്ച എന്നിവയും നടക്കും.
വിശേഷാൽ പൂജകൾക്ക് പുറമെ ഒന്നാം ദിനമായ 30നു രാവിലെ അഞ്ചിന് പ്രഭാതഭേരി, നിർമാല്യ ദർശനം, 5.15 ന് ഹരിനാമ കീർത്തനം, രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ അഖണ്ഡ നാമജപ യജ്ഞം, 6.30ന് ദീപാരാധന, 7.30ന് തിരുവാതിര.
31 നു രാവിലെ 6 .30 മുതൽ 7.30 വരെ ഭദ്രദീപ പ്രതിഷ്ഠ, 7.30 മുതൽ 8 .30 വരെ പാരായണക്കാർക്ക് സ്വീകരണം, ഒൻപത് മുതൽ 12 വരെ ദേവീ മാഹാത്മ്യ പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ ശ്രീമദ് നാരായണീയ പാരായണം, പ്രഭാഷണം, 6.30 ന് ദീപാരാധന, സ്പെഷൽ പഞ്ചാരിമേളം, രാത്രി എട്ട് മുതൽ കുത്തിയോട്ടപ്പാട്ടും ചുവടും.
ശേഷം കുത്തിയോട്ട സദ്യ. ജനുവരി ഒന്നിനു രാവിലെ എട്ടിന് മഹാ മൃത്യുഞ്ജയ ഹോമം, ഒൻപത് മുതൽ 12 വരെ ദേവീ മാഹാത്മ്യ പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 2.30 മുതൽ അഞ്ച് വരെ ശ്രീമദ് നാരായണീയം, വൈകിട്ട് അഞ്ചിന് നീരാഞ്ജന വിളക്ക്, 6.30 ന് ദീപാരാധന, ഏഴിന് ശിവങ്കൽ നീരാഞ്ജന വിളക്ക് സമർപ്പണം, രാത്രി 7.30 മുതൽ നാടൻ കലാപരിപാടികൾ.
രണ്ടിന് ഒൻപത് മുതൽ 12 വരെ ദേവീ മാഹാത്മ്യ പാരായണം സമർപ്പണം, രാവിലെ ഒൻപതിന് നവകം പൂജ, 10 ന് സർപ്പൂജ, ചെട്ടികുളങ്ങര അശോക് കുമാറും ഹരിയും സംഘവും അവതരിപ്പിക്കുന്ന സർപ്പം പാട്ട്, ഉച്ചയ്ക്ക് 2.30 മുതൽ അഞ്ച് വരെ ശ്രീമദ് നാരായണീയ പാരായണം, 6.30ന് ദീപാരാധന, ഏഴിന് ഭദ്രദീപം അകത്തെഴുന്നെള്ളത്ത്, 7.30 ന് കൈകൊട്ടിക്കളി, രാത്രി 8.30 ന് നൃത്തസന്ധ്യ.
മൂന്നിനു രാവിലെ 7ന് ലക്ഷാർച്ചന, 9 ന് പൊങ്കാല, ഉച്ച 12 മുതൽ സമൂഹ സദ്യ, 6.30 ന് ദീപാരാധനയോടനുബന്ധിച്ച് മഹാദീപക്കാഴ്ച, ആകാശ ദീപക്കാഴ്ച, പഞ്ചവാദ്യം, രാത്രി എട്ടിന് കുങ്കുമാഭിഷേകം, 8.30 ന് നാടകം. ഉത്സവ ദിനങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ അന്നദാനം നടക്കും.