ആലപ്പുഴ ബിഷപ്സ് ഹൗസിൽ ക്രിസ്മസ് കൂട്ടായ്മ
1488649
Friday, December 20, 2024 7:22 AM IST
ആലപ്പുഴ: പൗരപ്രമുഖരെയും വൈദിക സമര്‍പ്പിതരെയും ഒരുമിച്ചുകൂട്ടി രൂപതാധ്യക്ഷന്‍ എല്ലാവര്ഷവുമൊരുക്കുന്ന ക്രിസ്മസ് സായാഹ്നം ബിഷപ്സ് ഹൗസില്‍ നടത്തി. ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ക്രിസ്മസ് സന്ദേശം നല്കി. വിദ്യാഭ്യാസ സാമൂഹിക ആതൂര ശുശ്രൂഷകളില്‍ കത്തോലിക്കാ സഭയുടെ സംഭാവനകള്‍ വിസ്മരിക്കപ്പെടുന്നത് വേദനാജനകമെന്ന് മാര്‍ തറയില്‍ സൂചിപ്പിച്ചു. രൂപതയില്‍ വയനാടിനായി ശേഖരിച്ച 25,00,000 രൂപ കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി. മന്ത്രി പി. പ്രസാദ്, എംഎല്‍എമാരായ പി.പി. ചിത്തരഞ്ചന്‍, എച്ച്. സലാം, ജി. സുധാകരന്, എ.എം. ആരിഫ്, കെ.എസ്. മനോജ്, ഷാനിമോള്‍ ഉസ്മാന്, എ.എ. ഷുക്കൂര്‍, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍, ഡിസിഡി പ്രസിഡന്റ് ബാബു പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വികാരി ജനറല്‍ റവ. മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, പിആര്‍ഒ ഫാ.സേവ്യര്‍ കുടിയാംശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ജെ. അറയ്ക്കല്‍, ചാന്‍സലര്‍ ഫാ. ജൂഡ് കൊണ്ടപ്പശേരില്, കൂരിയ സെക്രട്ടറി ഫാ. സേവ്യര്‍ ഫ്രാന്‍സിസ് കടവുങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.