കയര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശിക അടയ്ക്കാന്‍ അവസരം
1488156
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കയര്‍ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനും 19 മുതല്‍ ജനുവരി 18 വരെ അവസരം.
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികള്‍ അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ബുക്ക്, ക്ഷേമനിധി പാസ് ബുക്ക് എന്നിവയുമായി ക്യാമ്പുകളില്‍ ഹാജരായി വിഹിതമടയ്ക്കേണ്ടതാണ്. ആലപ്പുഴ ജില്ലാഓഫീസിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളില്‍ 12,000 പേര് ക്ഷേമനിധി വിഹിതം അടയ്ക്കാനുണ്ട്.
തൊഴിലാളികള്‍ ക്യാമ്പില്‍ ഹാജരായി വിഹിതം അടച്ച് അംഗത്വം നിലനിര്‍ത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതിയ അംഗമായി രജിസ്ട്രേഷന് നടത്താനും വര്‍ധിപ്പിച്ച ക്ഷേമനിധി വിഹിതം മാസം 20 രൂപ ക്രമത്തില്‍ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും ക്യാമ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ മുഴുവന്‍ കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളും ക്യാമ്പില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്യാമ്പുകളുടെ വിവരങ്ങള്‍ അറിയുന്നതിനായി കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് 0477-2964637.