പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ഫാ. അൽഫോൻസോ ഇലഞ്ഞിക്കൽ
1488388
Thursday, December 19, 2024 7:54 AM IST
ആലപ്പുഴ: സൊസൈറ്റി ഓഫ് സെന്റ് പോൾസ് സഭാംഗവും ആലപ്പുഴ ഇലഞ്ഞിക്കൽ കുടുംബാംഗവുമായ ഫാ. അൽഫോൻസോ ഇലഞ്ഞിക്കലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ബലിയും അനുമോദന സമ്മേളനവും ആലപ്പുഴ മാർ സ്ലീവ ഫോറോന തീർഥാടന ദേവാലയത്തിലും കാർമൽ ഹാളിലും നടന്നു. ദിവ്യബലിയിൽ മാവേലിക്കര മലങ്കര സഭ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
നന്ദി സൂചകമായി അർപ്പിച്ച ബലിയിൽ ഫാ. അൽഫോൻസോ ഇലഞ്ഞിക്കൽ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജയിംസ് ആനാപറമ്പിൽ എന്നിവരോടൊപ്പം ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ. ഫിലിപ്സ് വടക്കേക്കളം, ഫാ. മാത്യു മുല്ലശേരി, ഫാ. ജയിംസ് കുന്നിൽ, ഫാ. സിറിയക് കോട്ടയിൽ, ഫാ. തോമസ് നാലുതെങ്ങുങ്കൽ, ഫാ. ഇമ്മാനുവൽ മുണ്ടുമുഴിക്കര, ഫാ. സെബാസ്റ്റ്യൻ കണിയാമക്കുന്നേൽ എന്നിവർ സഹകാർമികരായി രുന്നു.
കാർമൽ ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ ഫാ. ഫിലിപ്പ് വടക്കേകളം മുഖ്യ പ്രഭാഷണവും ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പ്രാർഥനയും നടത്തി. ഡോ. ഏബ്രഹാം തയ്യിൽ, ഷിബു ജോസഫ് മഠത്തിൽപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ, ഫാ. ഇമ്മാനുവൽ എന്നിവർ ആശംസകൾ നേർന്നു.